ചമോലി: വിജയദശമി ദിനത്തിൽ ഉത്തരാഖണ്ഡിലെ ചമോലിയിൽ സൈനികർക്കൊപ്പം ആയുധ പൂജ ചെയ്ത് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. ചമോലിയിലെ ഔലി സൈനിക കേന്ദ്രത്തിൽ നടന്ന ആയുധ പൂജയിൽ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡേയും സന്നിഹിതനായിരുന്നു.
നമ്മുടെ സൈനികരുടെ കരുത്തുറ്റ കരങ്ങളിൽ രാജ്യം സുരക്ഷിതമാണ്. നമ്മുടെ സൈന്യത്തിലെയും അർദ്ധ സൈനിക വിഭാഗങ്ങളിലേയും പോരാളികൾ നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്. രാജ്നാഥ് സിംഗ് പറഞ്ഞു.
#WATCH | Defence Minister Rajnath Singh performs 'Shastra Pooja' at Auli Military Station in Chamoli, Uttarakhand on the occasion of #Vijayadashami2022
Indian Army chief General Manoj Pande is also present. pic.twitter.com/Vnw3H0ihxb
— ANI (@ANI) October 5, 2022
പ്രതിരോധ രംഗം സ്വയംപര്യാപ്തമാകുന്നതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ രാജസ്ഥാനിലെ ജോധ്പൂരിൽ വെച്ച് വ്യോമസേനക്ക് കൈമാറുന്ന ചടങ്ങിൽ തിങ്കളാഴ്ച രാജ്നാഥ് സിംഗ് സംബന്ധിച്ചിരുന്നു. വിദേശ ഹെലികോപ്റ്ററുകളെ മാത്രം ആശ്രയിച്ചിരുന്ന ഇന്ത്യൻ വ്യോമസേനക്ക് തദ്ദേശീയ നിർമ്മിത ഹെലികോപ്റ്ററുകൾ ആവശ്യമാണ് എന്ന് 1999ലെ കാർഗിൽ യുദ്ധകാലത്ത് നമുക്ക് ബോദ്ധ്യപ്പെട്ടിരുന്നു. ഇത് തികച്ചും അഭിമാനകരമായ നേട്ടമാണ് എന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.
Comments