ഇറ്റാനഗർ : സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് പൈലറ്റ് മരിച്ചു. സഹപൈലറ്റിന് പരിക്കേറ്റു. അരുണാചൽ പ്രദേശിലെ തവാംഗിലാണ് സംഭവം. ഇന്ത്യൻ ആർമിയുടെ ചീറ്റാ ഹെലികോപ്റ്ററാണ് തകർന്നത്.
രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പൈലറ്റായ ലെഫ്റ്റനന്റ് കേണൽ സൗരഭ് യാദവാണ് മരിച്ചത്. സഹപൈലറ്റ് ഗുരുതര പരിക്കുകളോടെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.
Tragic news coming from Tawang District in Arunachal Pradesh about an Indian Army Cheetah Helicopter crash. Praying for the survival of the pilots 🙏 pic.twitter.com/I6uhldhPbI
— Kiren Rijiju (@KirenRijiju) October 5, 2022
അപകടത്തിന്റെ കാരണം വ്യക്തമല്ല. ഹെലികോപ്റ്റർ തകർന്നയുടൻ ഉദ്യോഗസ്ഥരെ സമീപത്തുളള സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെയാണ് ലെഫ് കേണൽ സൗരഭ് യാദവ് മരിച്ചത്. സംഭവത്തിന്റെ വിശദ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Comments