തൃശൂർ : വെളിയന്നൂരിൽ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. ശക്തൻ ബസ്റ്റാൻഡിലേക്ക് പോകുന്ന വഴിയിലുള്ള സൈക്കിൾ വ്യാപാര കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നത്.
മൂന്നുനില കെട്ടിടത്തിലാണ് തീ പടർന്ന് പിടിച്ചത്. പിന്നാലെ സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാരെ ഇവിടെ നിന്നും മാറ്റുകയും ഫയർഫോഴ്സിനെ വിവരം അറിയിക്കുകയുമായിരുന്നു. ആളപായം ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരാതെ ഇരിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എങ്ങനെയാണ് തീ പിടിച്ചത് എന്ന കാര്യം വ്യക്തമായിട്ടില്ല. വലിയ തോതിൽ വ്യാപാര സ്ഥാപനത്തിന് അകത്തും പുറത്തും തീ ആളിപ്പടരുന്ന സാഹചര്യമാണ് ഉള്ളത്.
അതേസമയം പ്രദേശത്തേക്ക് കൂടുതൽ ആളുകൾ എത്തുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ആളുകളെ നിയന്ത്രിക്കുന്നതിന് വേണ്ടി ഇവിടേക്കുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്.
Comments