ബാങ്കോക്ക്: തായ്ലൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയിൽ നടന്ന വെടിവെപ്പിൽ പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ 31 പേർ കൊല്ലപ്പെട്ടു. ക്രൂരകൃത്യം നടത്തിയ മുൻ പോലീസ് ഉദ്യോഗസ്ഥന് വേണ്ടി തിരച്ചിൽ ആരംഭിച്ചു. കുറ്റവാളിയെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നിൽ ഹാജരാക്കാൻ രാജ്യത്തെ എല്ലാ പ്രധാന ഏജൻസികൾക്കും പ്രധാനമന്ത്രി നിർദ്ദേശം നൽകി. എന്നാൽ, സ്വയം വെടിവെച്ച് മരിച്ച നിലയിൽ പിന്നീട് ഇയാളെ കണ്ടെത്തി.
വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. വെടിവെച്ചയാൾ മാനസിക പ്രശ്നങ്ങളുള്ള ആളാണോ എന്ന് പോലീസ് സംശയിക്കുന്നു.
അതേസമയം, തായ്ലൻഡിൽ വെടിവെപ്പും അനധികൃത ആയുധങ്ങളുടെ ഉപയോഗവും പ്രതിദിനം വർദ്ധിച്ചു വരുന്നതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അധോലോക വാഴ്ചയ്‌ക്ക് തടയിടാൻ സർക്കാർ പരാജയപ്പെടുകയാണെന്നും, പലപ്പോഴും ഇത്തരം സംഭവങ്ങൾ അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
2020ൽ നടന്ന സമാനമായ സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ 29 പേർ കൊല്ലപ്പെടുകയും 57 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Comments