ഇടുക്കി: പൂപ്പാറ തോണ്ടിമലയിൽ മിനി ബസ് മറിഞ്ഞ് പത്ത് പേർക്ക് പരിക്ക്. തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരിൽ നാല് പേർ കുട്ടികളാണ്. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ വ്യാഴാഴ്ച രാവിലെ 8.40-നായിരുന്നു അപകടം.
മൂന്നാറിലേക്കായിരുന്നു സംഘം പോയിരുന്നത്. തമിഴ്നാട്ടിലെ കാരക്കുടിയിൽ നിന്ന് പുറപ്പെട്ട ഇവർ തോണ്ടിമല ഇറച്ചിപ്പാറയിലുള്ള വളവിൽ അപകടത്തിൽപ്പെടുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതിന് പിന്നാലെ ബസ് മറിഞ്ഞ് വീഴുകയാണുണ്ടായത്.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.
Comments