എറണാകുളം : 50,000 രൂപയുടെ കള്ള നോട്ട് പിടികൂടി. അങ്കമാലി തുറവൂർ പെരിങ്ങാംപറമ്പിലണ് കള്ളനോട്ട് പിടികൂടിയത്. കല്ലൂക്കാരൻ ജോഷിയാണ് കള്ളനോട്ടുമായി അങ്കമാലി പോലീസിന്റെ പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്കമാലി പോലീസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. തുടർന്നുള്ള പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷം മാത്രമെ കൂടുതൽ വിവരം അറിയാൻ സാധിക്കുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു.
Comments