ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ഹെലിക്കോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച പൈലറ്റിന് ആദരാഞ്ജലിയർപ്പിച്ച് സൈന്യം. ആർമി ഏവിയേഷനിലെ ലെഫ്റ്റനന്റ് കേണൽ സൗരഭ് യാദവിനാണ് സൈന്യം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ പ്രണാമം അർപ്പിച്ചത്. രാജ്യത്തിന് വേണ്ടി ബലിയർപ്പിച്ചതിനും മികച്ച സേവനം കാഴ്ച വെച്ചതിനും സൈനികർ നന്ദി അർപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് സൈനിക ഹെലിക്കോപ്റ്റർ അരുണാചൽ പ്രദേശിലെ തവാംഗ് മേഖലയിൽ വെച്ച് അപകടത്തിൽപ്പെട്ട് തകർന്നത്. അപകടത്തിൽ ഒരു പൈലറ്റ് മരിക്കുകയും സഹ പൈലറ്റ് പരിക്കേറ്റ് ചികിത്സയിലുമാണ്.
ഹെലിക്കോപ്റ്റർ തകരാനുള്ള കാരണം വ്യക്തമായിട്ടില്ലെന്നും ഇത് സംബന്ധിച്ച് അന്വേഷണങ്ങൾ നടന്നുവരികയാണെന്നും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. അപകടകാരണം വ്യക്തമാക്കാൻ സൈനിക കോടതി ഉത്തരവിട്ടതായി വൃത്തങ്ങൾ വ്യക്തമാക്കി.
Comments