ലക്‌നൗ : ലോകത്തിലെ ഏറ്റവും ആകർഷകമായ നിക്ഷേപ കേന്ദ്രമാണ് ഉത്തർപ്രദേശ് എന്ന് യുകെ- ഇന്ത്യ ബിസിനസ് കൗൺസിൽ ചെയർപേഴ്‌സൺ റിച്ചാർഡ് ഹീൽഡ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായിട്ടുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏത് മേഖലയിലും നിക്ഷേപം നടത്താൻ വിദേശ കമ്പനികൾക്ക് അവസരം ഒരുക്കുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം നടന്നത്.
യുപി ലോകത്തിലെ ആകർഷകമായ നിക്ഷേപ കേന്ദ്രമായി അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണെന്നാണ് ഹെറാൾഡ് പറഞ്ഞത്. നിക്ഷേപക ഉച്ചകോടിയിൽ യുകെയുടെ പങ്കാളിത്തവും അദ്ദേഹം ഉറപ്പുനൽകി.
പ്രതിരോധം, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, ഡയറി തുടങ്ങി ഏത് മേഖലയിലും നിക്ഷേപം നടത്താൻ ബ്രിട്ടീഷ് കമ്പനികൾക്ക് സംസ്ഥാനം ധാരാളം അവസരങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. അടുത്ത വർഷം ‘ഉത്തർപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി’ സംഘടിപ്പിക്കാൻ സർക്കാർ പദ്ധതിയിടുകയാണ്. വിവിധ മേഖലകൾക്കായി നിക്ഷേപ കേന്ദ്രീകൃത നയങ്ങൾ തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments