ന്യൂഡൽഹി: രാജ്യത്തെ ആഗോള ഉൽപ്പാദന കേന്ദ്രമായി മാറ്റാനും സാമ്പത്തിക ശൃംഖലയിൽ ഇന്ത്യയെ സുപ്രധാന കണ്ണിയാക്കി മാറ്റുന്നതിൽ വ്യവസായ മേഖലയും സംരംഭകരും സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്ക്ക് നാലാം വ്യാവസായിക വിപ്ലവം നയിക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ആഗോള ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികളും പരിഷ്കാരങ്ങളും സർക്കാർ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ‘ഇൻഡസ്ട്രീസ് 4.0 ‘ സമ്മേളനത്തിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ത്രിഡി പ്രിന്റിംഗ്, മെഷീൻ ലേണിംഗ്,ഡേറ്റ അനലിറ്റിക്സ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗത്തോടെ ഇന്ത്യ പ്രധാന ഉൽപ്പാദന കേന്ദ്രമായി മാറുമെന്ന് ഘനവ്യവസായ വകുപ്പ്മന്ത്രി മഹേന്ദ്രനാഥ് പാണ്ഡെയും അഭിപ്രായപ്പെട്ടു.
Comments