മുംബൈ : മഹാരാഷ്ട്രയിൽ ബസ് ലോറിയിലിടിച്ച് തീപിടിച്ചു. 11 പേർ മരിച്ചു, 38 പേർക്ക് പരിക്കേറ്റു. നാസിക്ക് ഔറംഗാബാദ് ഹൈവേയിലാണ് സംഭവം. പുലർച്ചെ 5.15 ഓടെയാണ് അപകടം നടന്നത്.
മുംബൈയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ആഢംബര ബസാണ് പൂനെയിലേക്ക് വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചത്. ബസിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. 11 പേരാണ് മരിച്ചത്. 38 ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മൂന്നിലധികം അഗ്നിരക്ഷാ സേന വിഭാഗങ്ങൾ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവരുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കും.
Comments