ചണ്ഡീഗഢ്: ഇന്ത്യൻ എയർ ഫോഴ്സിന്റെ 90-ാം വാർഷികത്തോടനുബന്ധിച്ച് പുതിയ വേർസറ്റൈൽ കോംബാറ്റ് യൂണിഫോം പുറത്തിറക്കി. നിരവധി സവിശേഷതയാണ് പുതിയ യൂണിഫോമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏതൊരു ദുരിതത്തിലും സ്വയം രക്ഷ നേടാൻ യൂണിഫോമിന് സാധിക്കും.
യുദ്ധ സമയത്തും മറ്റു സാഹചര്യങ്ങളിൽ നിന്നും ശത്രുക്കളുടെ കണ്മുന്നിൽ നിന്നും ഞൊടിയിടയിൽ വഴുതി മാറാൻ സാധിക്കുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശത്രുക്കൾക്ക് പെട്ടന്ന് കണ്ടു പിടിക്കാൻ പ്രയാസമായിരിക്കും.
ഫാബ്രിക് ഭാരം കുറഞ്ഞതും കൂടുതൽ ഉറപ്പുള്ള രീതിയിലാണ് യൂണിഫോം നിർമ്മിച്ചിരിക്കുന്നത്. കൂടാതെ എത്ര നേരം വേണമെങ്കിലും ഇവ ധരിക്കുകയും കഠിനമായ പ്രവർത്തനങ്ങളിൽ അനായാസമായി ഏർപ്പെടാൻ ചെയ്യാൻ സാധിക്കും.
പ്രകൃതിയുടെ നിറവുമായി ഇണങ്ങി ചേരുന്ന തരത്തിലാണ് ഇവ രൂപപ്പെടുത്തിയിരിക്കുന്നത്. പർവതപ്രദേശങ്ങൾ മുതൽ ഉപദ്വീപിന്റെ വിശാലമായ തീരം വരെ വ്യത്യസ്ത ഭൂപ്രദേശങ്ങളിലെ ഏതു സാഹചര്യങ്ങളിലും ഇവ ധരിക്കാമെന്നാണ് പറയുന്നത്. വടക്കുകിഴക്കൻ കാടുകളിലും രാജസ്ഥാൻ മരുഭൂമി ഉൾപ്പെടുന്ന പലയിടങ്ങളിലും കോംബാറ്റ് യൂണിഫോം ധരിച്ച സൈനികരെ ഇനിമുതൽ കാണാം.
Comments