ശ്രീനഗർ: രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ കേന്ദ്രമായി മാറി ജമ്മു കശ്മീർ. നിലവിൽ 10,000 രൂപയുടെ നിക്ഷേപ പദ്ധതികളാണ് ജമ്മു കശ്മീരിൽ നടപ്പിലാക്കാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഭരണകൂടം നടപ്പിലാക്കിയ ഏകജാലക സംവിധാനമാണ് ജമ്മു കശ്മീരിൽ നിക്ഷേപ പദ്ധതികൾ വർദ്ധിക്കാൻ കാരണമായത്.
50,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികളുടെ നിർദ്ദേശങ്ങൾ ഭരണകൂടത്തിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഇവ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ മുന്നോട്ട് പോകുകയാണ്. പുതിയ വ്യാപാരം ആരംഭിക്കുക ലക്ഷ്യമിട്ട് നിരവധി യുവാക്കളാണ് രംഗത്തുവരുന്നത്.
ജമ്മു കശ്മീരിൽ നടപ്പിലാക്കിയ ഏകജാല സംവിധാനമാണ് കേന്ദ്രഭരണ പ്രദേശത്തെ കൂടുതൽ വ്യാപാര, നിക്ഷേപ സൗഹൃദം ആക്കിയത്. ഇതുവഴി പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാം. ഇത് കൂടുതൽ ആളുകളെ പ്രത്യേകിച്ച് ചെറുപ്പക്കാരെ വ്യാപാര മേഖലയിലേക്ക് ആകർഷിക്കുന്നുണ്ട്.
2019 ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ നിരവധി യുവാക്കളാണ് സ്വയം സംരഭങ്ങളിലേക്ക് തിരിഞ്ഞത്. രണ്ട് വർഷത്തിനിടെ 3300 അപേക്ഷകൾക്കാണ് ഭരണകൂടം അംഗീകാരം നൽകിയത്.
Comments