ശ്രീനഗർ: ഭീകരതക്കെതിരെ നടപടികൾ ശക്തമാക്കി ജമ്മു കശ്മീർ പോലീസ്. പ്രത്യേക അന്വേഷണ സംഘം വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തി.റേഷൻ ഘട്ട് സൗരയ്ക്ക് സമീപമുള്ള ഷീറാസ് കോളനി ഗാനി, ഷൽബാഫ് മൊഹല്ല ന്യൂ കോളനി ജിനബ് സാഹബ് അഞ്ചാർ സൗര എന്നിവിടങ്ങളിലെ സംശയാസ്പദമായ വീടുകളിലാണ് പരിശോധനകൾ നടത്തിയത്. നിയമ വിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്.
പോലീസിന്റെയും ഭരണകൂടത്തിന്റെയും പൂർണ്ണ അനുമതിയോടെയാണ് തിരച്ചിലുകൾ നടത്തുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. വിവിധയിടങ്ങളിൽ നിന്നായി നിയമവിരുദ്ധമായ രേഖകളും ആയുധങ്ങളും കണ്ടെടുത്തതായി എസ.്ഐ.യു അറിയിച്ചു. റെയ്ഡുകൾ തുടരുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
അതിർത്തി മേഖലയിൽ ഭീകര സാന്നിധ്യം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് ദ്രുതഗതിയിലുള്ള പരിശോധനകൾ നടത്തുന്നത്. കഴിഞ്ഞ ദിവസം ഷോപ്പിയാൻ ജില്ലയിൽ നിന്നും ലഷ്കർ-ഇ-ത്വയ്ബ ഭീകരനെ ആയുധവുമായി പിടികൂടിയിരുന്നു. ഭീകരസാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരനെ പിടികൂടിയത്. ഭീകരനിൽ നിന്നും പിസ്റ്റൾ, പിസ്റ്റൾ മാഗസിൻ, വെടിയുണ്ടകൾ, ലഘുലേഖകൾ തുടങ്ങിയവ കണ്ടെത്തിയിരുന്നു.
Comments