ഗാന്ധിനഗർ : ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ മൊധേരയെ ഇന്ത്യയിലെ ആദ്യ സൗരോർജ്ജ ഗ്രാമമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിക്കും.പദ്ധതിയുടെ ഭാഗമായി ഗ്രാമത്തിലെ ആയിരത്തിലധികം വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചതായി ഗുജറാത്ത് സർക്കാർ അറിയിച്ചു. ഇതിന് പുറമെ സൂര്യ ക്ഷേത്രത്തിലെ 3-ഡി ഡിസ്പ്ലേയും അദ്ദേഹം നാടിന് സമർപ്പിക്കും.
സോളാർ പാനൽ ഉപയോഗിക്കുന്നതിനാൽ ഗ്രാമത്തിലെ ജനങ്ങൾക്ക് പണം നൽകാതെ വൈദ്യുതി ലഭ്യമാക്കാനാകും. രാജ്യത്ത് പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കണം എന്ന പ്രധാനമന്ത്രിയുടെ വീക്ഷണം കണക്കിലെടുത്താണ് ഗുജറാത്തിൽ ഇതുമായി ബന്ധപ്പെട്ട പദ്ധതി നടപ്പിലാക്കിയതെന്നും അധികൃതർ വ്യക്തമാക്കി.
ഇതിന് പുറമെ ഗുജറാത്തിലെ പുതാന ക്ഷേത്രമായ സൂര്യ ക്ഷേത്രത്തിലെ 3-ഡി ഡിസ്പ്ലേ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. ഇത് മൊധേരയുടെ ചരിത്രത്തെക്കുറിച്ച് സഞ്ചാരികളെ അറിയിക്കും . വിളക്ക് കാണാൻ ആളുകൾക്ക് വൈകുന്നേരം 6 മണി മുതൽ 10 മണി വരെ ക്ഷേത്രത്തിൽ എത്താം. എല്ലാ വൈകുന്നേരവും 3-ഡി പ്രൊജക്ടർ പ്രവർത്തിപ്പിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Comments