പാറ്റ്ന : രണ്ട് കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ബീഹാർ സ്വദേശികളായ വിജയ് കുമാർ ആര്യ, ഉമേഷ് ചൗധരി എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. നിരോധിത തീവ്രവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് എൻഐഎ നടപടി.
ബീഹാറിലെ പ്രത്യേക എൻഐഎ കോടതിയിലാണ് ഇരുവർക്കും എതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.2022 ഏപ്രിൽ 12 നാണ് ബീഹാറിലെ റോഹ്താസ് പോലീസ് സ്റ്റേഷനിൽ ഇരുവർക്കും എതിരെ പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്യുന്നത്.
പിന്നാലെ 2022 ഏപ്രിൽ 26 ന് എൻഐഎ വീണ്ടും കേസ് രജിസ്റ്റർ ചെയ്തു.നിയമ വിരുദ്ധ പ്രവർത്തനങ്ങൾ, ഗൂഢാലോചന തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് ഇരുവർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം ബീഹാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ ശക്തമായ നടപടികളാണ് ദേശീയ അന്വേഷണ ഏജൻസികൾ ഉൾപ്പെടെ സ്വീകരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ അഗ്നിപഥിനെതിരെ സംസ്ഥാനത്ത് നടന്ന പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ഉന്നത കമ്യൂണിസ്റ്റ് ഭീകരുടെ ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. പോലീസ് സ്റ്റേഷൻ ഉൾപ്പെടെ ആക്രമിക്കാൻ ഇവർ പദ്ധതി ഇട്ടിരുന്നെന്നും തെളിഞ്ഞിരുന്നു. ഇവയ്ക്കെല്ലാം പിന്നാലെയാണ് ഇത്തരത്തിലുള്ള രാജ്യവിരുദ്ധ ശക്തികൾക്കെതിരെ ഉദ്യോഗസ്ഥർ നടപടി ശക്തമാക്കിയത്.
Comments