അറ്റ്ലാൻ്റയിലെ അയ്യപ്പക്ഷേത്രം സന്ദർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. അയ്യപ്പക്ഷേത്രത്തിന് പുറമെ സ്വാമി നാരായൺ ക്ഷേത്രത്തിലും വി.മുരളീധരൻ ദർശനം നടത്തി. 2013-ൽ സ്ഥാപിച്ച അയ്യപ്പക്ഷേത്രം ശബരിമല പ്രതിഷ്ഠയുടെ പ്രതിരൂപമാണെന്ന് മന്ത്രി പറഞ്ഞു. മണ്ഡലകാല വ്രതമെടുത്ത് ഭഗവാനെ ഉപാസിക്കുന്ന നൂറുകണക്കിന് ഭക്തരുണ്ട് അമേരിക്കൻ മണ്ണിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2007- ൽ സ്ഥാപിക്കപ്പെട്ടതാണ് സ്വാമിനാരായൺ മന്ദിർ.
കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ ഇന്ത്യ- യുഎൻഡിപി അഞ്ചാം വാർഷികാഘോഷത്തിൽ വി മുരളീധരൻ മുഖ്യപ്രഭാഷണം നടത്തിയിരുന്നു. കോവിഡാനന്തര ലോകത്ത് ദരിദ്രരാഷ്ട്രങ്ങളുടെ സുസ്ഥിര വികസനത്തിന് മുൻഗണന നൽകണമെന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആവശ്യപ്പെട്ടത്. ദക്ഷിണമേഖലയിലെ വികസ്വര രാജ്യങ്ങൾ പല തലത്തിലും പരസ്പരം ഐക്യപ്പെടുന്നു. ‘സുസ്ഥിരവികസനം എല്ലാവർക്കും’ എന്ന ലക്ഷ്യത്തിനായി പരസ്പര ബഹുമാനത്തോടെയും മനുഷ്യകേന്ദ്രീകൃതമായും പ്രവർത്തിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Comments