റായ്പൂർ: വനിതാ കമ്യൂണിസ്റ്റ് ഭീകരർക്കൊപ്പം കോൺഗ്രസ് നേതാവിനെ പിടികൂടി തെലങ്കാന പോലീസ്. ഛത്തീസ്ഗഢിലെ ഭോപാൽപട്ടണം ബ്ലോക്കിലെ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.ജി. സത്യത്തിനെയാണ് വനിത കമ്യൂണിസ്റ്റ് ഭീകരർക്കൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്. ഭീകരർക്ക് സഹായം നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ചികിത്സയ്ക്കായി വനിതാ കമ്യൂണിസ്റ്റ് ഭീകരരുമായി കെ.ജി.സത്യം തെലങ്കാനയിലെത്തിയെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിലെത്തും മുൻപ് തന്നെ ഹനമകൊണ്ടയ്ക്ക് സമീപം വനിതകൾക്കൊപ്പം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.
Comments