കോഴിക്കോട്: ബസ് അപകടത്തിൽ 20 പേർക്ക് പരിക്ക്. കോഴിക്കോട് കുന്ദമംഗലം ചൂലാംവയലിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. നിർത്തിയിട്ട ലോറിയിൽ ബസിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. നിയന്ത്രണം വിട്ട ബസ് സീബ്രാ ലൈനിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്.
കഴിഞ്ഞദിവസം കോഴിക്കോട് പാലങ്ങാടുണ്ടായ ബൈക്ക് അപകടത്തിൽ 27-കാരൻ മരിച്ചിരുന്നു. പുലർച്ചെയായിരുന്നു അപകടം. മുക്കിടത്തിൽ സുലൈമാന്റെ മകൻ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്.
സംസ്ഥാനത്ത് അശ്രദ്ധയോടെ വാഹനങ്ങൾ ഓടിക്കുകയും നിയമം ലംഘിച്ച് വാഹനങ്ങൾ നിരത്തിലിറക്കുകയും ചെയ്യുന്നതിനെതിരെ കർശന നടപടികൾക്ക് തുടക്കമിട്ടിരിക്കുകയാണ്. വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ ജീവനെടുത്ത ബസ് അപകടത്തിന് പിന്നാലെയാണ് കേരള പോലീസും മോട്ടോർ വാഹന വകുപ്പും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഉണർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്.
Comments