തിരുവനന്തപുരം:വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താൻ ശ്രമം. നെയ്യാറ്റിൻകര അതിയന്നൂർ മരുതംകോട് വാർഡിൽ വിജയകുമാരി (50) യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. വിജയകുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ അനീഷ് , നിഖിൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതിർത്തി തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.
Comments