ചെന്നൈ: സൈന്യത്തിലേക്കുള്ള പ്രവേശന പരീക്ഷക്കിടെ തട്ടിപ്പ് നടത്താൻ ശ്രമിച്ചവരെ പിടികൂടി. ചെന്നൈയിലെ നന്ദമ്പാക്കം കേന്ദ്രത്തിൽ പരീക്ഷ നടക്കുന്നതിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ച 28 ഉദ്യോഗാർത്ഥികളാണ് പിടിയിലായത്. ഞായറാഴ്ചയായിരുന്നു സംഭവം.
ഏകദേശം പതിനായിരത്തോളം പേരാണ് ഗ്രൂപ്പ് സി ആർമി സിവിലിയൻ പരീക്ഷ എഴുതിയത്. എന്നാൽ ചില പരീക്ഷാർത്ഥികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് അധികൃതർ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് കോപ്പിയടിച്ച വിവരം പുറത്തുവന്നത്. ബ്ലൂടൂത്ത് ടെക്സനോളജി വിദഗ്ധമായി ഉപയോഗിച്ചായിരുന്നു കോപ്പിയടി.
തട്ടിപ്പ് നടത്തിയ എല്ലാവരെയും നന്ദമ്പാക്കം പോലീസിന് കൈമാറി. കോപ്പിയടിച്ച് പിടിക്കപ്പെട്ട 28 പേരെയും ഇനി കരസേനയിലെ തസ്തികകളിലേക്ക് അപേക്ഷിക്കുന്നത് വിലക്കുന്നതാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് നന്ദമ്പാക്കം പോലീസ് അറിയിച്ചു.
Comments