അഹമ്മദാബാദ് : ബിജെപിയും ഗുജറാത്തുമായുള്ള ബന്ധം ആർക്കും തകർക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിൽ എന്നും താമര വിരിഞ്ഞിട്ടേയുളളൂ. സംസ്ഥാനത്തെപ്പറ്റി എപ്പോൾ സംസാരിച്ചാലും അവിടെ ബിജെപി ആശയങ്ങളുമുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആനന്ദ് ജില്ലയിലെ വല്ലഭ് വിദ്യാനഗറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” എനിക്കിവിടെ ഒരു കാവിക്കടൽ കാണാൻ സാധിക്കുന്നുണ്ട്. ഗുജറാത്തിന് ബിജെപിയുമായി അഗാധമായ ബന്ധമാണ് ഉള്ളത്. എപ്പോൾ ഗുജറാത്തിനെപ്പറ്റി സംസാരിച്ചാലും അപ്പോൾ ബിജെപിയും ഒരു സംസാര വിഷയമാകും. ഗുജറാത്തിൽ ബിജെപി നടത്തുന്ന സേവനങ്ങളെ ഇവിടുത്തെ ജനങ്ങൾ തിരിച്ചറിയുന്നു.
ഇന്നത്തെ യുവാക്കൾക്ക് പണ്ടത്തെ ഗുജറാത്തിനെക്കുറിച്ച് അറിയില്ല. ഇന്ന് വൈദ്യുതിയും, വെള്ളവും, റോഡും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. നിങ്ങൾക്ക് വൈദ്യുതി ലഭിക്കുന്ന അന്ന്, എല്ലാവരുടെ വീട്ടിലേക്കും വൈദ്യുതി എത്തിക്കണമെന്ന് ജനങ്ങൾ തന്നോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് 24 മണിക്കൂറും ഇവിടെ വൈദ്യുതി ലഭ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് 25 വർഷത്തിലേറെ അനുഭവസമ്പത്തുള്ളതിനാൽ നമ്മൾ ഭാഗ്യവാന്മാരാണെന്ന് അദ്ദേഹം പറഞ്ഞു.
Comments