അഭിചാര കേസിൽ അറസ്റ്റിലായ ഉടത് അനുഭാവി ഭഗവൽ സിംഗ് ഹൈകു കവി . സമൂഹ മാദ്ധ്യമത്തിൽ നിരവധി ആരാധകരാണ് ഇയാൾക്ക് ഉണ്ടായിരുന്നത്. ഇതിൽ കൂടുതലും സ്ത്രീകളും. ഹൈക്കുവുമായി ബന്ധപ്പെട്ട പഠന ക്ലാസുകളും ഇയാൾ എടുത്തിരുന്നു. മലയാള സാഹിത്യലോകം എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പഠന ക്ലാസുകൾ സംഘടിപ്പിച്ചിരുന്നത്.
സ്വയം കവിയാണ് എന്ന് പരിചയപ്പെടുത്തിയാണ് സമൂഹമാദ്ധ്യമത്തിലൂടെ പലരുമായും ഇയാൾ സൗഹൃദം സ്ഥാപിച്ചിരുന്നത്. ഇതിന് പുറമെ നിരവധി കവിയരങ്ങുകളിലും പങ്കെടുത്തിരുന്നു. നിലവിൽ കവി പോലീസ് പിടിയിലായതോടെ ഫേസ്ബുക്കിൽ നിന്ന് ആരാധകർ കൊഴിഞ്ഞു പോവുകയാണ്.
ഭഗവൽ സിംഗിന്റെ ചില കവിതകൾ
തടയണ
കുറെ ഭാഗം ചള്ള
കൊണ്ടടച്ചു
കുറേയിട ചപ്പും
ചവറും കമ്പും കോലും
കൊണ്ടടച്ചു
കയ്യിൽ കിട്ടിയതൊക്കെ
വച്ചു ഈ കൊച്ചു വരമ്പിലെ
കൊച്ചു മട അടയ്ക്കാൻ
നോക്കുകയാണ് ഞാൻ
വെള്ളം തികപ്പ് കൂടിയപ്പോൾ
ഇതൊന്നും പോരാതായല്ലോ
കളഞ്ഞിട്ട് പോയാലോ
പാടില്ല എന്ന് മനസ്സ് പറയുന്നു
ജാഗ്രത വേണം. പോകരുതേ.
വേനൽമഴ
യന്ത്രപ്പെട്ടിയിൽ ഉറങ്ങുന്ന
ജനഹിതം ഇറ്റിറ്റു ഒലിച്ചിറങ്ങുന്നുണ്ടോ?
കരനിലത്തിൽ വാരം തോണ്ടിവച്ച
കുലച്ച നേന്ത്രവാഴ്കൾക്കിടയിലൂടെ
വീശിയടിച്ച പ്രചണ്ഡ മാരുതൻ
പോയശേഷം ഒടിഞ്ഞ കുലകൾ
കർഷകനെ നോക്കി പ്രാണന്റെ
പിടച്ചിൽ പാടാൻ നോക്കുന്നുണ്ട്.
വിളകൾ നിരന്ന നിരപ്പ് ഭൂമിയിലൂടെ
കാട്ടുപന്നികൾ സൈ്വര്യവിഹാരം
നടത്തുന്നതിനിടെ ഏറുകൊണ്ട
ഒരു ചാവാലിപ്പട്ടി കരഞ്ഞുകൊണ്ട്
പടിഞ്ഞാറു ദിശ നോക്കി
മുടന്തിയോടുന്നു.
കഷ്ടം! അതിനും നോവുന്നുണ്ടല്ലോ!
ഹൈക്കു ഒരു ജാപ്പനീസ് കാവ്യരൂപമാണ് . 5,7,5 എന്നിങ്ങനെ മാത്രകൾ അടങ്ങിയിരിക്കുന്ന 3 വരികൾ ഉൾക്കൊള്ളുന്നതുമായ കവിതകളാണ് ഇവ. മുൻപ് ഹോക്കു എന്നറിയപ്പെട്ടിരുന്ന ചെറു കവിതകൾക്ക് മസാവോക ഷികിയാണ് 19-ാം നൂറ്റാണ്ടിന്റെ അവസാനം ഹൈകു എന്ന പേര് നൽകിയത്.
Comments