ദിസ്പൂർ: മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിനായി നടത്തിയ സംയുക്ത ഓപ്പറേഷനിൽ വൻ ഹെറോയിൻ ശേഖരം കണ്ടെടുത്തു. ബിഎസ്എഫും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് 9.477 കിലോ ഹെറോയിൻ പിടികൂടിയത്. കള്ളക്കടത്തുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. 764 സോപ്പു പെട്ടികൡലായാണ് ഹെറോയിൻ കടത്തിയത്.
മിസോറാമിലെ കരിംഗഞ്ച് റെയിൽവേ സ്റ്റേഷൻ പരിധിയിൽ നിന്നും ട്രക്കിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. ട്രക്കിനകത്ത് പ്രത്യേക അറയിലാണ് ഹെറോയിൻ കടത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അറസ്റ്റിലായ കള്ളക്കടത്തുകാരനെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
നേരത്തെ ചാച്ചർ ജില്ലയിലും മയക്കുമരുന്ന് കള്ളക്കടത്തുകാരനെ പിടികൂടിയിരുന്നു. അഞ്ച് സോപ്പ് കേയ്സുകളിലായാണ് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. സംസ്ഥാനത്ത് മയക്കുമരുന്ന് കള്ളക്കടത്ത് വ്യാപകമായതോടെ പരിശോധനകളും പോലീസ് കർശനമാക്കിയിട്ടുണ്ട്.
Comments