പറ്റ്ന: ബിഹാറിൽ നബിദിന റാലിയ്ക്കിടെ ദേശീയ പതാകയെ അപമാനിച്ച് മദ്രസ അധികൃതർ. സിവാനിലെ ഗൗസിയയിലെ മദ്രസയാണ് ത്രിവർണ പതാകയെ വികലമാക്കി റാലിയിൽ ഉപയോഗിച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു.
ശനിയാഴ്ചയായിരുന്നു മദ്രസ നബിദിനാഘോഷത്തിന്റെ ഭാഗമായി റാലിയും മറ്റ് ആഘോഷങ്ങളും സംഘടിപ്പിച്ചത്. ഇതിൽ വിദ്യാർത്ഥികളും പ്രദേശത്തെ യുവാക്കളും പങ്കെടുത്തിരുന്നു. സാധാരണയായി ഘോഷയാത്രകളിൽ ത്രിവർണ പതാക ഉയർത്തിപ്പിടിക്കാറുണ്ട്. എന്നാൽ മദ്രസ വിദ്യാർത്ഥികളുടെ കൈകളിൽ ഉണ്ടായത് വികലമാക്കപ്പെട്ട ത്രിവർണ പതാകകളായിരുന്നു.
ദേശീയ പതാകയിൽ അശോക ചക്രം ഉണ്ടായിരുന്നില്ല. ഇതിന് പകരമായി വാളുകളുടെ ചിഹ്നവും മതവാചകവുമാണ് നടുക്ക് ഉണ്ടായിരുന്നത്. വികലമായ പതാകയേന്തി വിദ്യാർത്ഥികൾ റാലി നടത്തുന്നതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കേസ് എടുത്തത്.
Comments