പാലക്കാട്: പാലക്കാട് വേഗപ്പൂട്ടിൽ കൃത്രിമം നടത്തിയ 12 ബസുകൾക്കെതിരെ നടപടി. കഴിഞ്ഞ ദിവസത്തെ പരിശോധനക്കിടെയാണ് എൻഫോഴ്സ്മെന്റ് ആർടിഒയുടെ നടപടി. 10 ടൂറിസ്റ്റ് ബസ്,1 സ്വകാര്യ ബസ്,1 കെഎസ്ആർടിസി ബസ് എന്നിങ്ങനെയാണ് ഫിറ്റ്നസ് റദ്ദാക്കിയ ബസുകളുടെ എണ്ണം.
ലൈറ്റ് ,ശബ്ദം തുടങ്ങി അധിക ഫിറ്റിംഗുകൾ 321 ബസുകളിൽ നടത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.നിയമലംഘനത്തിന് 398 ബസുകൾക്കെതിരെയും കേസെടുത്ത് പിഴ ചുമത്തിയിട്ടുണ്ട്.
അതേസമയം മോട്ടോർവാഹന വകുപ്പിന്റെ ഓപ്പറേഷൻ ഫോക്കസ് 3 ആരംഭിച്ചതിന് പിന്നാലെ ഭൂരിഭാഗം ബസുകളും ട്രിപ്പുകൾ റദ്ദാക്കിയിരിക്കുകയാണ്. ഈ മാസം 16 വരെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കാനാണ് മോട്ടർ വാഹന വകുപ്പിന്റെ തീരുമാനം. സുരക്ഷിതമല്ലാത്ത രീതിയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
Comments