തൃശൂർ ; ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയെ അധിക്ഷേപിച്ച് ഡോക്ടർ. കാല് വേദനയുമായെത്തിയ രോഗിയോട് വിശ്രമിക്കരുത് എന്നാണ് ഡോക്ടർ പറഞ്ഞത്. തൃശൂർ ദയ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം.
ഇന്നലെയായിരുന്നു സംഭവം. മമ്മിയൂർ സ്വദേശിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. കഠിനമായ കാല് വേദനയുമായാണ് ഇവർ എത്തിയത്. വേദന സഹിക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞതോടെ ആദ്യം എക്സ്റേ എടുക്കാൻ പറയുകയും റിപ്പോർട്ടുമായി ചെന്നപ്പോൾ ഇത് തനിക്ക് പരിഹരിക്കാൻ പറ്റില്ലെന്ന് പറയുകയും ചെയ്തു.
ഞരമ്പുകൾക്ക് പ്രശ്നമുണ്ടോ എന്ന് ചോദിച്ചപ്പോൾ, അതൊന്നും തനിക്ക് അറിയില്ലെന്നായിരുന്നു മറുപടി. ബെഡ് റെസ്റ്റൊന്നും വേണ്ട , ഓടിച്ചാടി നടന്നോളാനുമായിരുന്നു ഡോക്ടറുടെ ഉപദേശം. ഒപ്പമുണ്ടായിരുന്ന ഭർത്താവിനോട് ഭാര്യയുടെ വേദന കാണാൻ പറ്റുന്നില്ലെങ്കിൽ ബാറിൽ പോയി മദ്യം കഴിക്കൂ എന്നുമാണ് ഡോക്ടർ രോഗിയോടും ഭർത്താവിനോടും പറഞ്ഞത്. ലെറ്റർ പാഡിൽ ഇതേ വാചകങ്ങൾ എഴുതി രോഗിക്ക് നൽകുകയും ചെയ്തു.
Comments