കോഴിക്കോട്: അമ്മ ഓടിച്ച കാർ നിയന്ത്രണം വിട്ട് പാഞ്ഞു കയറി മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊടുവള്ളി ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയിൽ റഹ്മത്ത് മൻസിലിൽ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശിനി ലുബ്ന ഫെബിനിന്റെയും മകൾ മറിയം നസീർ ആണ് മരിച്ചത്. കുട്ടി വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കവെ ആയിരുന്നു അമ്മ ഓടിച്ച കാർ നിയന്ത്രണം വിട്ട് പാഞ്ഞു കയറിയത്.
മറിയമിന്റെ മാതാവ് ലുബ്നയുടെ തറവാട് വീടായ നെല്ലാംകണ്ടി ആലപ്പുറായിലുള്ള വീട്ടുമുറ്റത്ത് വെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.00 മണിയോടെയായിരുന്നു അപകടം. ലുബ്ന കാർ തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മുന്നോട്ട് പാഞ്ഞ് വരാന്തയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മറിയമിനെ ഇടിക്കുകയായിരുന്നു. കാർ വീടിന്റെ ഭിത്തിയിൽ ഇടിച്ചാണ് നിന്നത്. ഉടൻ കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സഹോദരൻ: യാരിഖ്
Comments