തിരുവനന്തപുരം: കെഎസ്ആര്‍ടിസി തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ നിന്നും പണം കാണാതായി. ദിവസവരുമാനത്തില്‍ നിന്നും 1,17, 318 രൂപയാണ് കാണാതായത്. യൂണിറ്റ് ഓഫീസര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഔട്ട് ഓഡിറ്റ് വിഭാഗം ടിക്കറ്റ് ആന്റ് ക്യാഷ് ഡിപ്പാര്‍ട്ട്മെന്റില്‍ നടത്തിയ പരിശോധയില്‍ പൊരുത്തക്കേട് കണ്ടെത്തുകയായിരുന്നു.
പ്രതിദിന കളക്ഷന്‍ മുഴുവനായും ബാങ്കില്‍ എത്തിയില്ലെന്ന് നാലുദിവസം മുമ്പാണ് യൂണിറ്റ് ഓഫീസര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഓഡിറ്റ് വിഭാഗത്തെ അറിയിക്കുകയായിരുന്നു.
എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി ജീവനക്കാരും രംഗത്തെത്തി. കണക്കില്‍ പൊരുത്തക്കേട് വന്നത് ഡീസല്‍ അടിച്ചതിന്റെ ബില്ല് നല്കാന് വിട്ടുപോയതിനെ തുടര്‍ന്നാണെന്നാണ് ഉന്നയിക്കുന്ന വാദം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് മാനേജ്മെന്റ്. വീഡിയോ..
Comments