ന്യൂഡല്‍ഹി: കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് സായി ബാബയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി മരവിപ്പിച്ച് സുപ്രീംകോടതി. വിധി സസ്പെന്‍ഡ് ചെയ്യാതിരിക്കാനുള്ള കാരണം ബോധിപ്പിച്ച് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രതികളോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സായി ബാബയെ ജയില്‍ മോചിതനാക്കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച് 24 മണിക്കൂര്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് വിധി സുപ്രീം കോടതി മരവിപ്പിച്ചിരിക്കുന്നത്.
സമൂഹത്തിന്റെ താല്പര്യത്തിനും ഇന്ത്യയുടെ അഖണ്ഡതക്കും എതിരായ കുറ്റകൃത്യമാണ് പ്രതികള്‍ നടത്തിയതെന്ന് സുപ്രീം കോടതി പറഞ്ഞു. ഇക്കാരണങ്ങള്‍ ഹൈക്കോടതി പരിഗണിച്ചില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എം.ആര് ഷാ, ജസ്റ്റിസ് ബാല ത്രിവേദി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധി മരവിപ്പിച്ചത്.
2017-ല്‍ വിചാരണക്കോടതി സായി ബാബയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. മാവോയിസ്റ്റ് ബന്ധമുള്ളതായും രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇത് ചോദ്യംചെയ്തുകൊണ്ട് സായിബാബ സമര്‍പ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്.
മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് 2014ലാണ് സായിബാബ പോലീസ് പിടികൂടുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 12ബി, യുഎപിഎയിലെ 13,18,20,38,39 എന്നീ വകുപ്പുകള്‍ ചുമഴ്ത്തി മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലാ കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.
Comments