രണ്ട് തലയുള്ള പാമ്പിനെ കോടതി കയറ്റി നാട്ടുകാർ. ഗ്രാമവാസികൾ പിടികൂടിയ അപൂർവ്വയിനം പാമ്പിനെയാണ് ഇവർ ജഡ്ജിക്ക് മുന്നിൽ ഹാജരാക്കിയത്. രണ്ട് തലകളുള്ള ഈ പാമ്പിന്റെ വില 25 കോടി രൂപയാണ്. ബിഹാറിനെ ബെഗുസരായ് ജില്ലയിലാണ് സംഭവം.
ഗ്രാമത്തിൽ നിന്ന് പിടിച്ച പാമ്പിനെയാണ് ഇവർ പെട്ടിയിലാക്കി ജഡ്ജിക്ക് മുന്നിൽ എത്തിച്ചത്. വാല് ഒരു തൂവാല പോലെ വിടർത്താൻ കഴിയുന്ന ഒരു പ്രത്യേക തരം പാമ്പാണിതെന്നും അത് കണ്ടാൽ തലയാണെന്നേ തോന്നൂ എന്നുമാണ് ഗ്രാമവാസികൾ പറഞ്ഞത്. ഇതോടെ പാമ്പ് ഏതോ പ്രത്യേക ഇനത്തിൽ പെട്ടതാണെന്ന് ജഡ്ജിക്ക് മനസിലായി. ഇതോടെയാണ് കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടത്.
Snake : 2 मुँह वाले इस दुर्लभ सांप को देख लीजिए, 25 Crore है इसकी क़ीमत#begusaraisnake #snakevideo #begusarai pic.twitter.com/fHsWF1Fkze
— Bihar Tak (@BiharTakChannel) October 13, 2022
തുടർന്നാണ് പാമ്പിനെ കോടതിയിൽ ഹാജരാക്കിയത്. ബെഗുസാരായിയിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി സതീഷ് ചന്ദ്ര ഝായുടെ കോടതിയിലാണ് കോടികൾ വിലമതിക്കുന്ന പാമ്പിനെ കണ്ടെയ്നറിൽ കൊണ്ടുവന്നത്. ഇതിനെ സൂക്ഷ്മമായി നിരീക്ഷിച്ചതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ കൊണ്ടുപോയി.
പ്രാണികളെയും എലികളെയും മാത്രം വേട്ടയാടുന്ന ഈ പാമ്പ് ഉപദ്രവകാരിയല്ലെന്നാണ് വിലയിരുത്തൽ, എന്നാൽ അയൽ രാജ്യങ്ങളിൽ പ്രത്യേകിച്ച് ചൈനയിൽ ഇവയ്ക്ക് ഡിമാന്റ് കൂടുതലാണ്.
Comments