ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ന്യൂഡൽഹിയിലെ സൈനിക ആശുപത്രിയിലാണ് ലഘുശസ്ത്രക്രിയ നടന്നത്.
സർവ്വസൈന്യാധിപ എന്ന പദവി വഹിക്കുന്ന മുർമുവിനെ സേനയുടെ സർവ്വസജ്ജമായ ആശുപ്ത്രിയിലാണ് ചികിത്സാ സൗകര്യമൊരുക്കിയത്. 64വയസ്സുളള മുർമുവിന് തമിരബാധ ഒഴിവാക്കാനുള്ള ലഘുശസ്ത്രക്രിയ മാത്രമേ ആവശ്യമായി വന്നുള്ളുവെന്ന് മാദ്ധ്യമ സെക്രട്ടറി അറിയിച്ചു.
ഈ വർഷം ജൂലൈ 25നാണ് ദ്രൗപതി മുർമു രാഷ്ട്രപതിയായി ചുമതലയേറ്റത്. ഒഡീഷയിൽ നിന്നാണ് ദ്രൗപദി മുർമു രാജ്യത്തെ പ്രഥമ പൗരനെന്ന പദവിയിലേക്ക് എത്തപ്പെട്ടത്.
Comments