തിരുവനന്തപുരം: ചാർജ് ചെയ്യാനായി വെച്ചിരുന്ന മൊബൈൽ ഫോൺ അമിതമായി ചൂടായി തീപ്പിടുത്തം. തിരുവനന്തപുരം പേരൂർക്കടയ്ക്ക് സമീപം കുടപ്പനക്കുന്നിലാണ് സംഭവം. മുറിയിൽ കട്ടിലിലെ മെത്തയിൽ വെച്ചിരുന്ന ഫോണാണ് അമിതമായി ചൂടായത്. തുടർന്ന് തീ വീടിന്റെ ഒന്നാം നിലയിലേക്ക് പടരുകയായിരുന്നു.
തീപിടുത്തത്തിൽ ഒന്നാം നിലയിലുണ്ടായിരുന്ന സാധനസാമഗ്രികൾ കത്തി നശിച്ചതായി വീട്ടുകാർ അറിയിച്ചു. സംഭവ സമയം വീടിന്റെ താഴത്തെ നിലയിലായിരുന്നു കുടുംബാംഗങ്ങൾ.തുടർന്ന് അയൽക്കാർ പുക പടരുന്നതായി വിവരമറിയിച്ചതിനെ തുടർന്നാണ് വീട്ടുകാർ സംഭവമറിയുന്നത്. തുടർന്ന് ചെങ്കൽച്ചൂളയിൽ നിന്ന് അഗ്നിസുരക്ഷാ സേനയെത്തിയാണ് തീയണച്ചത്.
മുറിയ്ക്ക് അകത്ത് എസി ഉൾപ്പെടെ പ്രവർത്തിച്ചിരുന്നു. എന്നാൽ വൈദ്യുത തകാരാർ കണ്ടെത്താനായില്ല. ചാർജ് ചെയ്യാനായി കട്ടിലിലെ മെത്തയിൽ വെച്ചിരുന്ന മൊബൈൽ ഫോൺ അമിതമായി ചൂടായി മെത്തയ്ക്ക് തീപ്പിടിച്ചതാകാമെന്നതാണ് പ്രാഥമിക നിഗമനം.
Comments