തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം ശക്തമാക്കി ലത്തീന്‍ സഭ. തിരുവനന്തപുരം നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖല സമരക്കാര്‍ സ്തംഭിപ്പിച്ചു. പ്രധാന കേന്ദ്രങ്ങളായ ചാക്ക, ഈഞ്ചക്കല്‍, പൂവാര്‍, തിരുവല്ലം തുടങ്ങീ പത്തിലധികം സ്ഥലങ്ങളില്‍ റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെടുത്തിയാണ് സമരം.
സമരത്തില്‍ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. സ്കൂള്‍ ബസുകളടക്കം സമരക്കാര്‍ കടത്തിവിടാതെ തടഞ്ഞുവെച്ചിരിക്കുകയാണ്. വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയായ ചാക്ക റോഡില്‍ വലവിരിച്ചാണ് പ്രതിഷേധക്കാര്‍ ഗതാഗതം തടസപ്പെടുത്തിയത്.
വിഴിഞ്ഞം ജംഗ്ഷന്, മുല്ലൂര്‍ എന്നിവിടങ്ങളില്‍ ഉപരോധസമരം നിരോധിച്ച് കലക്ടര്‍ ഉത്തരവിറക്കി. ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകും എന്നു ചൂണ്ടിക്കാട്ടിയാണ് കളക്ടറുടെ നടപടി. ഈ പ്രദേശങ്ങളില്‍ മുദ്രാവാക്യം വിളിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
സമരപരിപാടികള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ലത്തീന്‍ സഭയുടെ തീരുമാനം. ഇതിന്റെ ഭാഗമായി 19 ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. അന്നേ ദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ കലാസാംസ്കാരിക കൂട്ടായ്മയും സംഘടിപ്പിക്കുമെന്നും സമരക്കാര്‍ അറിയിച്ചു.
Comments