ഇസ്ലാമാബാദ്: അന്താരാഷ്‌ട്ര പോലീസ് സേനാ വിഭാഗമായ ഇന്റർപോളിന്റെ സമ്മേളന ത്തിൽ പങ്കെടുക്കാൻ പ്രത്യേകം അപേക്ഷ നൽകി പാകിസ്താൻ. 90-ാം ഇന്റർപോൾ സമ്മേളനമാണ് ഇന്ത്യയിൽ നാളെ നടക്കാനിരിക്കുന്നത്. 195 രാജ്യങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. പ്രതിനിധികൾക്കൊപ്പം രാജ്യങ്ങളുടെ മന്ത്രിമാർ, പോലീസ് മേധാവികൾ, ദേശീയ കുറ്റാന്വേഷണ വിഭാഗം തലവന്മാർ എന്നിവരാണ് യോഗത്തിനുണ്ടാവുക.
18,19,20,21 തിയതികളിലാണ് പരിപാടി നടക്കുന്നത്. ആതിഥേയ രാജ്യമെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തെ അഭിസംബോധന ചെയ്യും. 25 വർഷത്തിന് ശേഷമാണ് ആഗോളതലത്തിലെ പോലീസ് സേനാ വിഭാഗത്തിന്റെ യോഗം ഇന്ത്യയിൽ നടക്കുന്നത്.
ആഗോള തലത്തിൽ കുറ്റവാളുകളുടേയും ഭീകരരുടേയും പരിശീലന കേന്ദ്രമാണ് പാകിസ്താനെന്ന് ഇന്ത്യയും പിന്നാലെ അമേരിക്കയും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റർപോൾ യോഗത്തിൽ തങ്ങളുടെ വാദമുഖങ്ങൾ നിരത്താൻ രണ്ടംഗ പ്രതിനിധി സംഘത്തെ ഇസ്ലാമാബാദ് ഭരണകൂടം അയയ്‌ക്കുന്നത്.
Comments