ന്യൂഡൽഹി: മുൻ ടിആർഎസ് എംപി ബൂര നരസയ്യ ഗൗഡ് ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന പരിപാടിയിലായിരുന്നു അദ്ദേഹം അംഗത്വം സ്വീകരിച്ചത്. അദ്ദേഹത്തോടൊപ്പം ചില മുൻ ടിആർഎസ് നേതാക്കളും ബിജെപിയിൽ ചേർന്നിട്ടുണ്ട്.
രാഷട്രീയ രംഗത്തെ പ്രമുഖൻ പാർട്ടിയിൽ ചേരുമെന്ന് രാവിലെ തന്നെ ബിജെപി സമൂഹമാദ്ധ്യമം വഴി അറിയിച്ചിരുന്നു. ഇതേ തുടർന്ന് പാർട്ടിയിൽ എത്തുന്ന പ്രമുഖൻ ആരെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു രാഷ്ട്രീയ ലോകം. ഇതിന് പിന്നാലെയാണ് ഉച്ചയോടെ ഗൗഡ ബിജെപിയിൽ ചേർന്നതായി നേതൃത്വം അറിയിച്ചത്.
കേന്ദ്രമന്ത്രിമാരായ കിഷൺ റെഡ്ഡി, ഭൂപേന്ദ്ര യാദവ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ബിജെപി പ്രവേശനം. ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ ഡി.കെ അരുണ, പാർലമെന്ററി ബോർഡ് മെമ്പർ ലക്ഷ്മൺ എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളും പാർട്ടിയിൽ ചേരും. വൈകീട്ട് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
രാഷ്ട്രീയ രംഗത്തെ പ്രമുഖനാണ് ഗൗഡ്. പാർട്ടിയുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് അടുത്തിടെയായിരുന്നു അദ്ദേഹം പാർട്ടി വിട്ടത്. ഒക്ടോബർ 16 ന് നടന്ന മുനുഗോഡ് ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ടിആർഎസ് സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ രാജി.
Comments