ആലപ്പുഴ : എസ്എഫ്ഐ പ്രവർത്തകരുടെ അക്രമത്തിൽ പ്രതിഷേധിച്ച് എബിവിപി ചെങ്ങന്നൂർ താലൂക്കിൽ നാളെ (വ്യാഴം) വിദ്യഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ചെങ്ങന്നൂർ ഐടിഐയിൽ എബിവിപി പ്രവർത്തകർക്ക് നേരെയുണ്ടായ എസ്എഫ്ഐ അക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. സർവകലാശാല പരിക്ഷകളെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എബിവിപി യൂണിറ്റ് സമ്മേളനം നടക്കുന്നതിനിടയിലാണ്എസ്എഫ്ഐ പ്രവർത്തകരുടെ അതിക്രമം നടന്നത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പുറത്തു നിന്നുള്ള സിപിഎം പ്രവർത്തകരും അക്രമത്തിന് എത്തിയെന്നാണ് എബിവിപി പ്രവർത്തകരുടെ ആരോപണം.
Comments