മുംബൈ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് ഭീഷണി മുഴക്കി ഫോൺ കോളുകൾ. അജ്ഞാത കോൾ ലഭിച്ചതിനെ തുടർന്ന് മുംബൈയിൽ പോലീസ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. 112 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്.
അന്ധേരിയിലെ ഇൻഫിനിറ്റി മാൾ, ജുഹുവിലെ പിവിആർ മാൾ, വിമാനത്താവളത്തിലെ സഹാര ഹോട്ടൽ എന്നിവിടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് അജ്ഞാതസന്ദേശത്തിൽ പറഞ്ഞിരുന്നത്. രാത്രി ഏകദേശം 10.30-ഓടെയാണ് സന്ദേശം ലഭിച്ചതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഭീഷണിയെ തുടർന്ന് ഇവിടങ്ങളിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. അജ്ഞാതനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പോലീസ്.
നേരത്തെ മുംബൈ വിമാനത്താവളത്തിനും ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇൻഡിഗോ എയർലൈൻസിലെ വിമാനങ്ങളിൽ ഒന്നിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു അജ്ഞാതന്റെ ഇമെയിൽ സന്ദേശം. തുടർന്ന് ഉദ്യോഗസ്ഥർ വിമാനം പരിശോധനയ്ക്ക് വിധേയമാക്കി. പിന്നീട് ഇത് അജ്ഞാത സന്ദേശമായിരുന്നെന്ന് തിരിച്ചറിഞ്ഞു.
Comments