കോഴിക്കോട്: കാറുകൾ കൂട്ടിയിടിച്ച് പതിനൊന്ന് പേർക്ക് പരിക്ക്. മുക്കം ഭാഗത്തു നിന്ന് താമരശ്ശേരിയിലേക്ക് വരികയായിരുന്ന കാറും എതിർദിശയിൽ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. താമരശ്ശേരി പി സി മുക്ക് സ്വദേശികളായ സിൽ (23), മുഹസിൻ (24) , മുക്കം കക്കാട് സ്വദേശികളായ നിഹ (10), സഫ്ന(35), മിഷാർ (4), സനൽ (23), ലുബാബ (15), മുജീബ് റഹ്മാർ (43), ഫാത്തിമ ബത്തൂർ (12), ഹിബ ഫാത്തിമ (14), ഖലീൽ (3) എ്ന്നിവർക്കാണ്
പരിക്കേറ്റത്.
കോഴിക്കോട് താമരശ്ശേരി ചുങ്കം ജങ്ഷനോട് ചേർന്ന് മുക്കം റോഡിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
ഇതിന് പുറമെ ഇന്ന് പുലർച്ചെ പെരുമ്പാവൂർ ദേശസാൽകൃത റോഡിൽ കുട്ടമശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.മൂന്നുമണിയോടെ ഓട്ടോറിക്ഷയും ഈക്കോ വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ മരിച്ച ഓട്ടോറിക്ഷ ഡ്രൈവർ ഷാജിയുടെ കാൽ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ ഷാജി മരിക്കുകയായിരുന്നു.പോഞ്ഞാശേരി അൽ ഫുർഖാൻ ഇസ്ലാമിക് കോളജിലെ മുഹമ്മദ് ഷിബിലി (23), ഹിബത്തുല്ല മുഹമ്മദ് (24), മുഹമ്മദ് അമീൻ (27), കെ.എ.അസറുദ്ദീൻ (23) എന്നിവർക്കാണ് പരിക്ക് പറ്റിയത്.
Comments