കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഒന്നരക്കോടി രൂപയുടെ സ്വർണം കണ്ടെടുത്തു. വിമനത്തിന്റെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു സ്വർണം. 2831 ഗ്രാം സ്വർണമായിരുന്നു ലഭിച്ചത്.
അബുദാബിയിൽ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തിന്റെ ശുചിമുറിയിലാണ് സ്വർണം കണ്ടെത്തിയത്. കസ്റ്റംസിന്റെ പരിശോധനയിൽ പിടിക്കപ്പെടുമെന്ന് ഭയന്ന് സ്വർണം ഉപേക്ഷിച്ചതാകാമെന്നാണ് വിലയിരുത്തൽ. നാല് പാക്കറ്റുകളിലായി പേസ്റ്റ് രൂപത്തിലാക്കിയ സ്വർണമാണ് കണ്ടെത്തിയത്. ശുചീകരണ തൊഴിലാളിയാണ് സ്വർണം ആദ്യം കണ്ടത്. തുടർന്ന് കസ്റ്റംസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം കണ്ണൂരിൽ സ്വർണം കടത്താൻ ശ്രമിച്ച ഇരിട്ടി സ്വദേശി റഫീഖിനെ കസ്റ്റംസ് പിടികൂടിയിരുന്നു. കുട്ടികൾക്കുള്ള കളിപ്പാട്ടം, ബെഡ്ഷീറ്റ്, കർട്ടൺ ബോക്സ് എന്നിവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായിൽ നിന്ന് ഗോ എയർ വിമാനത്തിലെത്തിയ റഫീഖിൽ നിന്നും 37 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു.
Comments