ക്രസ്നോദർ: യുക്രെയ്നിലേക്ക് പുതിയതായി നിയോഗിച്ച സൈനികരുടെ ദയനീയമായ അവസ്ഥ വെളിവാക്കുന്ന വീഡിയോ പുറത്ത്. റഷ്യയിലെ ക്രസ്നോദറിൽ നിന്നും എത്തിയ സൈനികരുടെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. യുക്രെയ്നിലെ ഏതോ ഒരു പടനിലത്ത് തങ്ങളെ ഇറക്കി വിട്ടുവെന്നും, യാതൊരു വിധ സൗകര്യങ്ങളും നൽകിയില്ലെന്നും, പിന്നീട് ഒരു അന്വേഷണം പോലും ഉണ്ടായില്ലെന്നും ഇവർ പരാതിപ്പെടുന്നു.
റേഡിയോയോ ആവശ്യത്തിന് ആയുധങ്ങളോ മരുന്നുകളോ ഇല്ലാതെയായിരുന്നു തങ്ങളെ ഇറക്കി വിട്ടത്. സ്വന്തമായി വെറും കൈകൊണ്ട് നിർമ്മിച്ച മാളങ്ങളിലാണ് തങ്ങൾ ഇപ്പോൾ കഴിഞ്ഞു കൂടുന്നത്. പലപ്പോഴും രാത്രികാല താപനില പൂജ്യം ഡിഗ്രിക്കും താഴെയാണ്. കൂട്ടത്തിൽ ചിലർ രോഗബാധിതരാണെന്നും, അവർക്ക് ചികിത്സ ആവശ്യമാണെന്നും സൈനികർ പരാതിപ്പെടുന്നു.
യുദ്ധമുന്നണിയിൽ റഷ്യ പുതുതായി നിയോഗിച്ച സൈനികരിൽ പലർക്കും മതിയായ പരിശീലനം പോലും ലഭിച്ചിട്ടില്ലെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. യുദ്ധത്തിൽ ഇവരിൽ ഭൂരിഭാഗം പേരും നിർദ്ദയം കൊല്ലപ്പെടുകയാണെന്നും പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇവയൊക്കെ പാശ്ചാത്യ മാദ്ധ്യമങ്ങളുടെ പ്രചാര വേലയുടെ ഭാഗമാണെന്നാണ് റഷ്യയുടെ പ്രതികരണം.
1/ Russian mobilised soldiers from Krasnodar complain that they have been "thrown out like dogs" in the fields of Ukraine, with no information, no orders, no radio, no ammunition and no medicine, and live in holes dug out with their bare hands, as they have no shovels. ⬇️
— ChrisO (@ChrisO_wiki) October 21, 2022
Comments