ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ ഋഷി സുനക് ഇന്ന് ചുമതലയേൽക്കും. രാവിലെ ബക്കിങ്ഹാം കൊട്ടാരത്തിൽ ചാൾസ് രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് സ്ഥാനമേൽക്കുക.
രാജിവെച്ച പ്രധാനമന്ത്രി ലിസ് ട്രസും രാവിലെ രാജാവിനെ സന്ദർശിക്കും. തുടർന്ന് 10.15ന് ഡൗണിങ് സ്ട്രീറ്റിലെ വസതിക്കു മുന്നിൽ വിടവാങ്ങൽ പ്രസംഗം നടത്തും. ഇതിന് പിന്നാലെ ഋഷി സുനക് രാജാവിനെ സന്ദർശിക്കും.
ബക്കിങ്ഹാം പാലസിൽനിന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ വസതിയിലെത്തിന്ന ഋഷി സുനക് 11:35 ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് ശേഷം കാബിനറ്റ് അംഗങ്ങളുടെ നിയമനവും ഉണ്ടാവും.
ഇന്നലെ മത്സരത്തിൽ നിന്ന് പെന്നി മോർഡന്റും ബോറിസ് ജോൺസണും പിൻമാറിയതോടെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഋഷിയ്ക്ക് വഴിയൊരുങ്ങിയത്. സാമ്പത്തിക-ഊർജ്ജ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ബ്രിട്ടന്റെ രക്ഷകനായേക്കും മുൻ ധനമന്ത്രി കൂടിയായ ഋഷി സുനക്.
Comments