വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ വമ്പൻ ദീപാവലി വിരുന്ന് ഒരുക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും.ആഘോഷത്തിൽ ഏകദേശം 200-ലധികം ഇന്ത്യൻ വംശജർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് കമലാ ഹാരിസ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
അന്ധകാരത്തെ അകറ്റി ലോകത്തിലേക്ക് വെളിച്ചം കൊണ്ടുവരാൻ ഓരോരുത്തർക്കും ശക്തിയുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് ദീപാവലി. വൈറ്റ് ഹൗസിൽ സന്തോഷകരമായ ചടങ്ങ് ആഘോഷിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നാണ് പ്രസിഡന്റ് ട്വിറ്ററിൽ കുറിച്ചത്.
Diwali is a reminder that each of us has the power to dispel darkness and bring light to the world.
It was my pleasure to celebrate this joyous occasion at the White House today. pic.twitter.com/ikgEhe9Uh4
— President Biden (@POTUS) October 25, 2022
ഇന്ത്യ-യുഎസ് ബന്ധത്തിൽ ഏറെ പ്രാധാന്യം വഹിച്ചിട്ടുള്ള ഇടമാണ് ഈസ്റ്റ് റൂം. 2008 നവംബറിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗും ആണവ കരാറിൽ ഒപ്പുവെച്ചതും സംയുക്ത പത്രസമ്മേളനം നടത്തിയതും ഇവിടെ വെച്ചാണ്. നിരവധി രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഇവിടെയാണ് ദീപാവലി വിരുന്ന് ഒരുക്കിയത്.
അതിഥികളെക്കൊണ്ട് മുറി നിറഞ്ഞിരുന്നു. യുഎസിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ നേട്ടങ്ങളുടെ ആഘോഷാമാണ് യാഥാർത്ഥത്തിൽ ഈസ്റ്റ് റൂമിൽ നടന്നതെന്ന് യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ അംഗം അതുൽ കേശപ് പറഞ്ഞു. ഇന്ത്യൻ സമൂഹത്തിന് നൽകിയ അംഗീകാരമാണിതെന്നും ചടങ്ങിൽ പങ്കുചേരാനായതിൽ അഭിമാനമുണ്ടെന്നും അ്ദ്ദേഹം കൂട്ടിച്ചേർത്തു. സിത്താർവാദകനായ റിഷബ് ശർമ്മയും സാ ഡാൻസ് കമ്പനിയിൽ നിന്നുളള നൃത്തസംഘവും ചടങ്ങിന് കൊഴുപ്പേകി. റിഷബ് ശർമ്മയും ‘ദ സാ’ ഡാൻസ് കമ്പനിയും ചേർന്ന് ആവേശകരമായ പ്രകടനങ്ങളും കാഴ്ച വെച്ചു.
#WATCH | US President Joe Biden, First lady Jill Biden and Vice-President Kamala Harris celebrate the festival of #Diwali at the White House pic.twitter.com/WPOOYSW2zo
— ANI (@ANI) October 24, 2022
അമേരിക്കയിൽ നടത്തപ്പെട്ടതിൽ ഏറ്റവും വലിയ ദീപാവലി ആഘോഷത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് പ്രസിഡന്റ് ചടങ്ങിൽ പറഞ്ഞിരുന്നു. ജോർജ് ബുഷ് പ്രസിഡന്റായിരുന്നപ്പോൾ മുതലാണ് ഇന്ത്യൻ വംശജർക്കായി വൈറ്റ് ഹൗസിൽ ദീപാവലി വിരുന്ന് ഒരുക്കി തുടങ്ങിയത്.
Comments