ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന ആദ്യ ഇന്ത്യൻ വംശജനായി ചരിത്രമെഴുതിയിരിക്കുകയാണ് ഋഷി സുനക്. അദ്ദേഹത്തിന്റെ ചരിത്ര നേട്ടത്തിൽ നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ ആശംസകൾ നേരുന്നത്. എന്നാൽ സമൂഹമാദ്ധ്യമങ്ങളിലും ട്രോളന്മാരുടെ കരവിരുതാണ്. ഇന്ത്യൻ മുൻ പേസർ ആശിഷ് നെഹ്റയോടുള്ള രൂപസാദൃശ്യമാണ് ഇതിന് പിന്നിൽ.
സുനകിന് ആശംസ അറിയിച്ച് നെഹ്റയുടെ ചിത്രങ്ങളാണ് പലരും പങ്കുവെയ്ക്കുന്നത്. വിരാട് കോഹ്ലിയ്ക്കൊപ്പമുള്ള ആശിഷ് നെഹ്റയുടെ ചിത്രം പങ്കുവെച്ച് ഋഷി സുനകിനൊപ്പം കോഹ്ലി എന്നെല്ലാമാണ് ട്വീറ്റുകൾ പ്രചരിക്കുന്നത്. ആശിഷ് നെഹ്റ യുകെയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു എന്ന കമന്റുകളും സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നുണ്ട്. ഇരുവരും അകന്ന സഹോദരന്മാരാണെന്നും കമന്റുകളുണ്ട്.
Congratulations! Ashish Nehra
Man! What a journey its been…
From taking down 6 wkts in 2003 cricket world cup against England to becoming PM of UK#RishiSunak #ashishnehra2003 2022 pic.twitter.com/0NTI9T425K
— 🇮🇳 (@A90sKid_) October 24, 2022
In case you were confused…
Left: Ashish Nehra (former Indian Cricketer)
Right: Rishi Sunak (soon to be UK Prime Minister) pic.twitter.com/bzv7cGZbma
— Amit Paranjape (@aparanjape) October 24, 2022
ഒരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശിഷ് നെഹ്റയും തമ്മിൽ സംസാരിക്കുന്ന ചിത്രം പങ്കുവെച്ച് ‘ കോഹിനൂർ രത്നം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി മോദിയും സുനകും ചർച്ചയിൽ’ എന്നാണ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. നെഹ്റ കുറിപ്പ് വായിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ‘ കോഹിനൂർ ഇന്ത്യയിലേക്ക് തിരിച്ചുതരാൻ പ്ലാൻ ചെയ്യുന്ന സുനക്’എന്നൊക്കെയുള്ള രസകരമായ കമന്റുകളാണ് ട്വിറ്ററിൽ. ഇരുവരും തമ്മിലുള്ള സാദൃശ്യം തെളിയ്ക്കാൻ ഒരേ പോസിലുള്ള ചിത്രങ്ങൾ വരെ കണ്ടെത്തി പോസ്റ്റ് ചെയ്യുകയാണ് ഉപയോക്താക്കൾ.
PM Modi and PM #RishiSunak discussing how to get Kohinoor back to India. pic.twitter.com/mXlWR0q2r9
— Vinay (@Being_Humor) October 24, 2022
New UK PM Rishi Sunak giving MOM award to young Virat Kohli
Haters will say this is Ashish Nehra pic.twitter.com/ej2Q0ODjCo— Ritushree 🌈 (@QueerNaari) October 24, 2022
Comments