ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രിയായുള്ള ഇന്ത്യൻ വംശജൻ ഋഷി സുനകിന്റെ സ്ഥാനാവരോഹണം മധുര പ്രതികാരമാണെന്ന് മഹീന്ദ്ര ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര. പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ ഋഷി സുനകിനെ അഭിനന്ദിച്ച് കൊണ്ടുള്ള ട്വീറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജീവിതം മനോഹരമാണെന്നും അദ്ദേഹം കുറിച്ചു.
ഒരിക്കൽ ചർച്ചിൽ ഇങ്ങനെ പറഞ്ഞു…. എല്ലാ ഇന്ത്യൻ നേതാക്കളും കഴിവില്ലാത്തവരും പാഴ് ജന്മങ്ങളുമാണ്. ഇന്ന് നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇന്ത്യൻ വംശജനായ ഒരാൾ ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരിക്കുന്നു. ജീവിതം എത്ര മനോഹരമാണ്- ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
അതേസമയം അദ്ദേഹത്തിന്റെ ട്വീറ്റ് ഇന്ത്യൻ ജനത നെഞ്ചേറ്റിയിരിക്കുകയാണ്. നിരവധി പേരാണ് അദ്ദേഹത്തിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തത്. ആനന്ദ് മഹീന്ദ്രയുടെ വാക്കുകളെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകളും നിറഞ്ഞു.
ഇന്നലെയാണ് ഋഷി സുനകിനെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തീരുമാനിച്ചത്. ആദ്യമായി ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന ഇന്ത്യൻ വംശജനും ഹിന്ദുവുമാണ് ഋഷി സുനക്.
Comments