ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ മാർക്കറ്റിൽ വൻ തീപ്പിടുത്തം. ഇറ്റാനഗറിനടുത്തുള്ള നഹർലഗൺ ഡെയ്ലി മാർക്കറ്റിലാണ് തീപ്പിടുത്തമുണ്ടായത്. 700 കടകൾ കത്തി നശിച്ചതായാണ് വിവരം.
പുലർച്ചെ നാല് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്.സംഭവത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയ മാർക്കറ്റാണിത്. തലസ്ഥാന നഗരിയായ ഇറ്റാനഗറിൽ നിന്ന് 14 കിലോമീറ്റർ മാത്രം ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
കടകൾ മിക്കതും മുളകളും മരത്തടികളും ഉപയോഗിച്ച് നിർമ്മിച്ചതിനാലാണ് ഇത്രവേഗം ചീ ആളിപ്പടർന്നതെന്ന് അഗ്നിശമനസേനാംഗങ്ങൾ അറിയിച്ചു. എൽപിജി സിലിണ്ടറുകളും തീപ്പിടുത്തം വ്യാപിക്കാൻ കാരണമായി. അഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റുകൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Comments