മലപ്പുറം: 12-കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അദ്ധ്യാപകൻ അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ ചുങ്കത്തറ മാമ്പൊയിൽ സ്വദേശി പൊട്ടെങ്ങൽ അസൈനാർ ആണ് അറസ്റ്റിലായത്. തുടർച്ചയായി അഞ്ച് വർഷമാണ് ഇയാൾ വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കിയത്.
നിലമ്പൂരിലെ സർക്കാർ സ്കൂൾ അദ്ധ്യാപകനാണ് അറസ്റ്റിലായ അസൈനാർ. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്.
അടുത്തിടെ കുട്ടി പഠനത്തിൽ പിന്നാക്കം പോവുകയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് മാതാപിതാക്കൾ വിവരം തിരക്കുന്നത്.
Comments