ഷിംല: ഹിമാചൽപ്രദേശിൽ കോൺഗ്രസിന് തിരിച്ചടി. മുൻ കോൺഗ്രസ് നേതാവ് മേജർ (റിട്ട) വിജയ് സിംഗ് മങ്കോട്ടിയ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
അന്തരിച്ച മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ പാരമ്പര്യത്തിലാണ് സംസ്ഥാനത്തെ പാർട്ടി നേതൃത്വം മുന്നോട്ട് പോകുന്നതെന്നും മങ്കോട്ടിയ പറഞ്ഞു.പുതിയ രീതിയിലുള്ള ആശയങ്ങളെ പിന്തുടർന്നാൽ മാത്രമേ പാർട്ടിയ്ക്കും അതുവഴി രാജ്യത്തിനും പുരോഗതിയുണ്ടാകുകയുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുത്തിടെ ഗുജറാത്തിലെ കോൺഗ്രസ് നേതാവ് ഹർഷദ് റിബാദിയും ബിജെപിയിൽ ചേർന്നിരുന്നു. ജുനഗഡ് ജില്ലാ കോൺഗ്രസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മെഹ്സാന താലൂക്ക് കോൺഗ്രസ് പ്രസിഡന്റ്, കിസാൻ മോർച്ച നേതാക്കളും പാർട്ടിയിൽ ചേർന്നിരുന്നു.
Comments