ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാ സേന. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റു. ഒളിച്ചിരിക്കുന്ന ഭീകരരിൽ ഒരാളെ സുരക്ഷാ സേന വളഞ്ഞതായാണ് വിവരം. ബാരാമുള്ള ജില്ലയിലെ സുൽത്താൻപോറകണ്ടി മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
കുപ്വാര അതിർത്തിയിൽ ഭീകരനെ സൈന്യം വധിച്ചതിന് പിന്നാലെയാണ് ബാരാമുള്ളയിൽ ഏറ്റുമുട്ടൽ നടക്കുന്നത്. ഭീകരന്റെ പക്കൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും രേഖകളും കണ്ടെടുത്തതായി കശ്മീർ പോലീസ് അറിയിച്ചു. അത്യാധുനിക ആയുധങ്ങളാണ് കണ്ടെടുത്തത്. മേഖലയിൽ കൂടുതൽ ഭീകരർ ഉള്ളതായും സംശയമുണ്ട്.
കഴിഞ്ഞ ദിവസം റാംബെൻ ജില്ലയിലെ ഭീകരരുടെ ഒളിത്താവളം സുരക്ഷാ സേന തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരനെ വധിച്ചത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തഹസിൽഖാരി വനമേഖലയിൽ തിരച്ചിൽ നടത്തിയത്. പോലീസും സൈന്യവും സംയുക്തമായാണ് ഭീകരരുടെ ഒളിത്താവളം തകർത്തത്.
Comments