കോഴിക്കോട് : മുക്കത്ത് പതിനൊന്ന് വയസുകാരനെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. മുക്കം സ്വദേശി കൊന്നാലത്ത് മുബഷീറാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. മദ്രസയിൽ എത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
സംസ്ഥാനത്ത് ആൺകുട്ടികൾ ഉൾപ്പെടെ പീഡനത്തിന് ഇരയാക്കപ്പെടുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മലപ്പുറത്ത് പന്ത്രണ്ടുവയസുകാരനെ പീഡിപ്പിച്ച സർക്കാർ സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിലായത്. ചുങ്കത്തറ മാമ്പൊയിൽ സ്വദേശി അസൈനാറാണ് പിടിയിലായത്. നിലമ്പൂരിലെ ഒരു സർക്കാർ സ്കൂളിലെ അദ്ധ്യാപകനായിരുന്നു ഇയാൾ.
കുട്ടിയെ ഭയപ്പെടുത്തിയാണ് ഇയാൾ പലതവണ പീഡിപ്പിച്ചത്. രക്ഷിതാക്കളെയാണ് കുട്ടി ആദ്യം വിവരം അറിയിച്ചത്. പിന്നാലെ രക്ഷിതാക്കൾ നിലമ്പൂർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
അതേസമയം കണ്ണൂർ പരിയാരത്തും മറ്റൊരു സഭവം ഉണ്ടായി. ഇവിടെ കായികാദ്ധ്യാപകനായ ഓലയമ്പാടി സ്വദേശി കെ സി സജീഷിനെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിക്ക് അശ്ലീല വീഡിയോയും സന്ദേശവും അയച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള പരാതി.
Comments