തിരുവനന്തപുരം: രാജ്ഭവന് മുന്നിൽ ഗവർണർക്കെതിരെ എസ്എഫ്ഐക്കാർ നടത്തിയ പ്രതിഷേധസമരത്തിലെ ആവശ്യം കേട്ട് ഞെട്ടി ടി വി റിപ്പോർട്ടർ. ദേശീയ ചാനലിന്റെ റിപ്പോർട്ടറാണ് എന്തിനാണ് സമരമെന്ന് ചോദിച്ചത്. വിദ്യാർഥിയുടെ മറുപടി ഇങ്ങനെ ‘മുഖ്യമന്ത്രി രാജിവയ്ക്കണം’. മറുപടി കേട്ട് റിപ്പോർട്ടർ മാത്രമല്ല പ്രേഷകരും ഞെട്ടി.
നീല സ്കൂൾ യൂണിഫോം അണിഞ്ഞെത്തിയ വിദ്യാർഥികളിൽ ഒരാളാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇതോടെ യാതൊരു ധാരണയുമില്ലാത്ത കുട്ടികളെയാണ് സമരത്തിന് കൊണ്ടു വരുന്നത് എന്ന് ബോധ്യപ്പെട്ടു. കേരളത്തിലെ 11 വിസിമാർ രാജിവയ്ക്കണമെന്ന് സുപ്രീംകോടതി വിധയുടെ പശ്ചാത്തലത്തിൽ സർവകലാശാലകളുടെ ചാൻസലറായ ഗവർണർ ആവശ്യപ്പട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് എസ്എഫ്ഐ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
Comments